രക്തദാന ദിനത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് ആദരം

ഗുരുവായൂർ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘ആസ്ക്’ (ASK) പ്രത്യേക ആദരവ് ഏറ്റുവാങ്ങി. പൂർവ്വ വിദ്യാർത്ഥികളെ ഏകോപിപ്പിച്ച് മാതൃകാപരമായി രക്തദാനം സംഘടിപ്പിച്ചതിനാണ് സംഘടനയെ ആദരിച്ചത്.മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘടന ഭാരവാഹികളായ മേജർ പി.ജെ. സ്റ്റൈജു, നിക്സൻ ഗുരുവായൂർ എന്നിവർ ചേർന്ന് ഉപഹാരം സ്വീകരിച്ചു. ഡോ. അഞ്ജലി, ഡോ. സജിത്ത് വിളമ്പിൽ, ഡോ. അനിൽ രാജ്, ഡോ. ഉഷ കെ.കെ, ലിജോ ജെ. കൊള്ളന്നൂർ, ഡോ. ഷെഹ്ന എം. ഖാദർ എന്നിവർ അനുമോദന പ്രസംഗം നടത്തി.വരും വർഷങ്ങളിലും ശ്രീകൃഷ്ണ കോളേജ് കേന്ദ്രീകരിച്ച് പൂർവ്വ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിപുലമായ മെഗാ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റും കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റുമായ സജിപ് എം.പി അറിയിച്ചു.




Comments are closed.