mehandi banner desktop
Chavakkad online

ഗാന്ധി ജയന്തി ദിനം ആചരിച്ചു

Ft

ഗുരുവായൂർ: ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്ററിൽ ഗാന്ധിജയന്തി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഇൻസൈറ്റ് പ്രിൻസിപ്പലും മാനേജിങ് ട്രസ്റ്റിയുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത ഗൈനക്കോളജിസ്റ്റും ഹയാത്ത് ഹോസ്പിറ്റലിലെ ഡോക്ടറുമായ സൂര്യകുമാരി ഉദ്ഘാടനം ചെയ്തു.ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഇൻസൈറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ഉപ്പിന്റെ അവകാശം’ – ദണ്ഡിയാത്ര എന്ന നാടകം ശ്രദ്ധേയമായി. ഭിന്നശേഷി വിദ്യാർത്ഥികൾ ഗാന്ധിജിയുടെ ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹത്തിന്റെ ചരിത്രവും ഹൃദ്യമായി വേദിയിൽ അവതരിപ്പിച്ചു.തുടർന്ന് സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സീനത്ത് റഷീദ്, ശബ്ന, ദേവിക, ജ്വലന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ മികച്ച പ്രകടനം പരിപാടിയിൽ പങ്കെടുത്തവരുടെ പ്രശംസ നേടി.

Jan oushadi

Comments are closed.