വാടാനപ്പള്ളി ബീച്ചിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വാടാനപ്പള്ളി: വാടാനപ്പള്ളി ബീച്ച് ഫസൽ നഗറിൽ ശംസുൽ ഹുദ മദ്രസക്ക് സമീപമുള്ള പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാടാനപ്പിള്ളി സ്വദേശി രായംമരക്കാർ വീട്ടിൽ മുഹമ്മദാലിയുടെ മകൻ

സലാം (പോപ്പാണ്ടി 40 ) ന്റെ മൃതദേഹമാണ് പൂഴിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പരിസരത്തു പിടിവലി നടന്ന അടയാളങ്ങൾ കാണുന്നുണ്ട്. പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതികളിൽ ഒരാളാണ് മരിച്ച സലാം.
വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



Comments are closed.