
ചാവക്കാട്: മുതുവട്ടൂർ ജംഗ്ഷനിൽ വാഹനങ്ങൾ ഇടിച്ച് കാൽനടയാത്രക്കാരൻ ദാരുണമായി മരിച്ചു. പാലക്കാട് നെന്മാറ സ്വദേശിയും മുതുവട്ടൂർ ഇസ്തിരിക്കടയിലെ ജോലിക്കാരനുമായ ചന്ദ്രനാണ് (54) അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.

ഭക്ഷണം കഴിക്കാനായി ഇറങ്ങിയ ചന്ദ്രനെ ആദ്യം ഒരു ഇന്നോവ കാർ തട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന മറ്റൊരു കാർ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ചന്ദ്രനെ ഇടിച്ചു വീഴ്ത്തിയ വാഹനം നിർത്താതെ പോയി.
ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഉടൻ തന്നെ സമീപത്തെ മുതുവട്ടൂർ രാജാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Comments are closed.