mehandi banner desktop
Chavakkad online

മന്നലാംകുന്ന് ജലാലിയ മസ്ജിദ് പുനർനിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തി

Ft

പുന്നയൂർ : മന്നലാംകുന്ന് ജലാലിയ മസ്ജിദിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഞായറാഴ്ച വൈകിട്ട് നടന്ന ചടങ്ങിൽ പള്ളിയുടെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു.​ഷറഫുദ്ദീൻ ഫൈസി മലപ്പുറം ചടങ്ങിന് നേതൃത്വം നൽകി. മഹല്ല് ഖത്തീബ് മൻസൂർ ദാരിമി അയ്യായ പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിച്ചു.​ചടങ്ങിൽ ഷംസുദ്ദീൻ ഹാറൂനി, ജലാലിയ മസ്ജിദ് ഇമാം അഷ്കർ അലി ബദരി, മഹല്ല് പ്രസിഡന്റ് അലാവുദ്ദീൻ എ.എം, മഹല്ല് സെക്രട്ടറി അബൂബക്കർ, അൽഹദീർ ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ, കാരയിൽ അബൂബക്കർ, ഇർഷാദ് വടക്കൂട്ട്, ജലാലിയ മസ്ജിദ് പ്രസിഡന്റ് ഷാഹുൽഹമീദ് കെ, സെക്രട്ടറി അഷറഫ് വടക്കൂട്ട്, ട്രഷറർ ജിൻഷാദ് തേച്ചൻപുരക്കൽ, മൊയ്തീൻ കുഞ്ഞി തേച്ചൻപുരക്കൽ, മൻസൂർ ആലത്തയിൽ, അമർ ഖാൻ തണ്ണിത്തുറക്കൽ, കാസിം കുക്കാട്ട്, റഷീദ് കുക്കാട്ട് എന്നിവർ സംബന്ധിച്ചു. വിവിധ കമ്മിറ്റി ഭാരവാഹികളും മതപണ്ഡിതന്മാരും പ്രദേശവാസികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Jan oushadi

Comments are closed.