വടക്കേക്കാട് റെയ്ഞ്ച് മുസാബഖ: ഹിദായത്തുൽ ഇസ്‌ലാം മദ്റസയ്ക്ക് കിരീടം

വടക്കേക്കാട്: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 18-ാമത് വടക്കേക്കാട് റെയ്ഞ്ച് മുസാബഖയിൽ നോർത്ത് പുന്നയൂർ ഹിദായത്തുൽ ഇസ്‌ലാം മദ്റസ ഓവറോൾ ചാമ്പ്യന്മാരായി. മദ്റസ മാനേജ്മെൻ്റ് റെയ്ഞ്ച് സെക്രട്ടറി അബ്ദുൽ ഗഫൂർ അറക്കൽ പതാക ഉയർത്തിയതോടെ മുസാബഖ 2026 പ്രോഗ്രാമിന് തുടക്കം കുറിച്ചു. 12 മദ്റസകളിൽ നിന്നായി ഇരുന്നൂറിലധികം വിദ്യാർത്ഥികൾ 8 വിഭാഗങ്ങളിലായി 64 ഇനങ്ങളിൽ മത്സരിച്ചു. ചമ്മന്നൂർ നൂറുൽ ഹുദ മദ്റസയിൽ വെച്ച് നടന്ന കലയുടെ കലഹത്തി നൊടുവിൽ മികച്ച പ്രകടനത്തിലൂടെ ഹിദായത്തുൽ ഇസ്‌ലാം മദ്റസകിരീടം സ്വന്തമാക്കി. ഓവറോൾ രണ്ടാം സ്ഥാനം കുഴിങ്ങര നൂറു റഹ്മാൻ മദ്റസയും ഓവറോൾ മൂന്നാം സ്ഥാനം നൂറുൽ ഹുദ മദ്റസ ചമ്മന്നൂരും സ്വന്തമാക്കി. സമാപന സമ്മേളത്തിൽ റെയ്ഞ്ച് പ്രസിഡൻ്റ് ഹസൻ ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത മുദരിബ് സ്വാലിഹ് അൻവരി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം കൺവീനർ ഫൈസൽ റഹ്മാനി വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുളള സമ്മാനദാനം റെയ്ഞ്ച് മാനേജ്മെൻ്റ് സെക്രട്ടറി അബ്ദുൽ ഗഫൂർ അറക്കൽ ചമ്മന്നൂർ മഹല്ല് സെക്രട്ടറി ശഫീഖ് എന്നിവർ ചേർന്ന് നൽകി. റെയ്ഞ്ച് സെക്രട്ടറി നവാസ് റഹ്മാനി സ്വാഗതവും പ്രോഗ്രാം ചെയർമാൻ അബ്ദുറഹ്മാൻ ഹിശാമി നന്ദിയും പറഞ്ഞു




Comments are closed.