ഗുരുവായൂർ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബസംഗമം ശ്രദ്ധേയമായി

കോട്ടപ്പടി: അനാഥത്വത്തിന്റെയും വൈധവ്യത്തിന്റെയും വേവലാതികൾ പേറുന്ന മനസ്സുകൾക്ക് ശാന്തിയും ആശ്വാസവുമേകി മുന്നേറുന്ന ഗുരുവായൂർ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 39 മത് കുടുംബസംഗമം സ്നേഹനിർഭരമായ അന്തരീക്ഷത്തിൽ കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിൽ നടന്നു.ട്രസ്റ്റ് ചെയർമാൻ അബ്ദുൽ ലത്തീഫിന്റെ അധ്യക്ഷതയിൽ നടന്ന പ്രൗഢഗംഭീരമായ സംഗമം തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ് ഉദ്ഘാടനം ചെയ്തു. അനാഥരുടെയും നിർധനരുടെയും കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങുന്ന ഇത്തരം കൂട്ടായ്മകൾ സമൂഹത്തിന് വലിയ പ്രതീക്ഷയും മാതൃകയുമാണെന്ന് ഉദ്ഘാടക അഭിപ്രായപ്പെട്ടു. ചടങ്ങിൽ റസിയ കാദർമോൻ മുഖ്യപ്രഭാഷണം നടത്തി.ഇസ്മയിൽ പി കെ പഠന ക്ലാസ് എടുത്തു.സംഗമത്തോട് അനുബന്ധിച്ച് കുരുന്നുകളുടെ സർഗ്ഗശേഷിയും പഠനമികവും ഉണർത്താൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച വിവിധ ബോധവൽക്കരണ ക്ലാസുകൾക്ക് ജംഷീറ ടീച്ചർ, സുബൈദ ടീച്ചർ, നയില ടീച്ചർ, ഷാനിബ ടീച്ചർ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ട്രസ്റ്റ് ചെയർപേഴ്സൺ ഹഫ്സ ഇസ്മായിൽ, ലത്തീഫ ലത്തീഫ്, റസിയ ഹുസൈൻ, ജമീലാ സലീം, ഹൈറുന്നീസ, റാഷിദ, മെഹ്റ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.ചടങ്ങിൽ ട്രസ്റ്റ് മുഖ്യ രക്ഷാധികാരി ഫുവാദ് പനങ്ങായി, മുഹമ്മദ് ഇസ്മായിൽ, അബ്ദു, ഫിറോസ്, ഹബീബ് എന്നിവർ ആശംസാസന്ദേശങ്ങൾ നൽകി. ട്രസ്റ്റ് കൺവീനർ ഇസ്മായിൽ പി. കെ. യോഗത്തിന് സ്വാഗതവും ട്രഷറർ ഹുസൈൻ നന്ദിയും രേഖപ്പെടുത്തി.




Comments are closed.