പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു

ചാവക്കാട് : എടക്കഴിയൂർ കാജാ സെന്ററിൽ നിർമ്മിക്കുന്ന പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം കേരള ആഭ്യന്തരമന്ത്രിയും കെപിസിസി ആസ്ഥാന മന്ദിര നിർമ്മാണ സമിതി ചെയർമാനുമായ രമേശ് ചെന്നിത്തല നിർവഹിച്ചു.കോൺഗ്രസ് ഓഫീസുകളിൽ ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുചെന്ന് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാനും പ്രശ്നപരിഹാരത്തിനായി സഹായം തേടാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാർട്ടി ഓഫീസുകളുള്ള സംസ്ഥാനം കേരളമാണെന്നും ഇത് കോൺഗ്രസിന് കരുത്തുപകരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻ കുട്ടി, നിർമ്മാണ കമ്മിറ്റി ചെയർമാൻ എം.വി. ഹൈദരാലി, കൺവീനർ ആർ.വി. മുഹമ്മദ് കുട്ടി, ഡിസിസി ജനറൽ സെക്രട്ടറി ഉമ്മർ മുക്കണ്ടത്ത്, ഗൾഫ് കമ്മിറ്റി ചെയർമാൻ ആലത്തയിൽ മുയ്തുണ്ണി, പുന്നയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ശുക്കൂർ, വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറി മൊയ്തീൻഷാ പള്ളത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.




Comments are closed.