mehandi banner desktop
Chavakkad online

ഇന്ദിരാഭവൻ അണ്ടത്തോട് എ.വൈ. കുഞ്ഞുമൊയ്തു സാഹിബ് അനുസ്മരണ യോഗം സംഘടിപ്പിച്ചു

Ft

അണ്ടത്തോട്: ദീർഘകാലം പുന്നയൂർക്കുളം കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്ന എ.വൈ. കുഞ്ഞുമൊയ്തു സാഹിബിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ഇന്ദിരാഭവൻ അണ്ടത്തോടിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.​അനുസ്മരണ സദസ്സ് ഡി.സി.സി. ജനറൽ സെക്രട്ടറി സി.എ. ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. ഇന്ദിരാഭവൻ പ്രസിഡന്റ് ഷാഹിദ് കൊപ്പര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി മുഖ്യാതിഥിയായിരുന്നു. വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് എൻ.ആർ. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി.​ചടങ്ങിൽ പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബൂബക്കർ കുന്നംകാട്ടയിൽ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ അബു മാലിക്കുളം, സലീൽ അറക്കൽ, മുസ്‌ലിം ലീഗ് നേതാക്കളായ വി.കെ. മുഹമ്മദ്, വി. മായിൻകുട്ടി, മുതിർന്ന നേതാവ് ചോ മുഹമ്മദുണ്ണി, കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിമാരായ അൻവർ അസ്സൈനാരകത്ത്, കെ.സി.എം. ഷക്കീർ ഹുസൈൻ, അബ്ബാസ് കള്ളാമ്പി, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് റയീസ്, വാർഡ് പ്രസിഡന്റുമാരായ നൗഫൽ സി.എം., അനസ് എ.എച്ച്. തുടങ്ങിയവർ സംസാരിച്ചു. കുഞ്ഞുമൊയ്തു സാഹിബിന്റെ മക്കളായ ചമ്മന്നൂർ മഹല്ല് പ്രസിഡന്റ് അറക്കൽ ഗഫൂർ, ഹാറൂൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.​ഇന്ദിരാഭവൻ സെക്രട്ടറി സി.യു. മുസ്തഫ സ്വാഗതവും മണ്ഡലം സെക്രട്ടറി ഗണേശൻ പെരിയമ്പലം നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.