mehandi banner desktop
Chavakkad online

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കരാട്ടെ വിദ്യാർത്ഥികൾ

Ft

കുനംമൂച്ചി: സർക്കാരിന്റെ ‘തൂഫാൻ’, ‘തണ്ടർ’ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗുരുധർമ്മ കരാട്ടെ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. കുനംമൂച്ചി സെൻറ് ജോസഫ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച തൃശ്ശൂർ ജില്ലാതല കരാട്ടെ മത്സരത്തിനിടെയാണ് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തത്.​ജില്ലാതല മത്സരത്തിന്റെ ഉദ്ഘാടനം ഫാദർ ജെയ്സൺ മാറോക്കി നിർവ്വഹിച്ചു. ചടങ്ങിൽ സെൻസായി കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. 24 കേരള ബറ്റാലിയൻ അസോസിയേറ്റഡ് എൻസിസി ഓഫീസർ മേജർ പി.ജെ. സ്റ്റൈജു മുഖ്യാതിഥിയായി പങ്കൊടുക്കുകയും വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്ന് മത്സര വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു.​വിവിധ മാർഗ്ഗങ്ങളിലൂടെ ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്ന മേജർ പി.ജെ. സ്റ്റൈജുവിനെ ചടങ്ങിൽ സെൻസായി കെ. പൂരുഷോത്തമൻ ഉപഹാരം നൽകി ആദരിച്ചു.​ചടങ്ങിൽ മുൻ കണ്ടാണശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്സൺ ചാക്കോ, ട്രെയിനർ ഷാജൻ മാറോക്കി, സാമൂഹ്യപ്രവർത്തകൻ മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.

Jan oushadi

Comments are closed.