ആനന്ദവാടിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്: മൂന്ന് പ്രതികൾ അറസ്റ്റിൽ

ചാവക്കാട് : ആനന്ദവാടി ഐസ് പ്ലാന്റിനു സമീപം വെച്ച് യുവാവിനെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻകാലങ്ങളിലുണ്ടായ വാക്കുതർക്കത്തിന്റെ വിരോധമാണ് ഈ ആക്രമണത്തിൽ കലാശിച്ചത്.ഒന്നാം പ്രതി കടപ്പുറം മാട് സ്വദേശി ചാലിൽ വീട്ടിൽ മുഹമ്മദ് ബിലാൽ (29), രണ്ടാം പ്രതി കടപ്പുറം ചാലിൽ വീട്ടിൽ ഷാഹുറൂദ് സി.എ. (27), മൂന്നാം പ്രതി കടപ്പുറം കുട്ടിയാലിക്കൽ വീട്ടിൽ നാസിൽ കെ.എ. (27) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം റിമാൻഡിലാണ്.കഴിഞ്ഞ ഒക്ടോബർ 4-ാം തീയതി വൈകീട്ട് 4 മണിയോടെ കേസിനാസ്പദമായ സംഭവം. ആക്രമണത്തിൽ യുവാവിന് ചുണ്ടിന് ഗുരുതരമായി പരിക്കേറ്റിരുന്നു.കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ എസ്.ഐ. അനൂപ്, സി.പി.ഒമാരായ രതീഷ്, മരിയ ദാസ്, അഭിജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്. രണ്ട് പ്രതികളെ തൊട്ടാപ്പിൽ നിന്നും ഒരാളെ ചേറ്റുവയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.




Comments are closed.