mehandi banner desktop
Chavakkad online

ചാവക്കാട് – ചേറ്റുവ ബൈലൈൻ ടാറിംഗ് ; ടെൻഡറിന് സർക്കാർ അടിയന്തിര അനുമതി നൽകണം – എൻ കെ അക്ബർ (എം എൽ എ)

Ft

ചാവക്കാട്: ചാവക്കാട് മുതല്‍ ചേറ്റുവ വരെയുള്ള നാഷണല്‍ ഹൈവേ ബൈലൈന്‍ റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ടെണ്ടറിന് അടിയന്തിരമായി സര്‍ക്കാര്‍ അനുമതി നല്‍കി പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തീകരിക്കണം. – എന്‍.കെ അക്ബര്‍ എം.എല്‍.എവര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ചാവക്കാട് മുതല്‍ ചേറ്റുവ വരെയുള്ള നാഷണല്‍ ഹൈവേ ബൈലൈന്‍ ടാറിംഗിനായി ഈ മാസം 5 ന് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് സര്‍ക്കാര്‍ അനുമതിക്ക് അയച്ചിട്ടുള്ളതാണ്. മണ്ഡലകാലം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രമെ ബാക്കി ഉള്ളൂവെന്നതിനാല്‍ ടെണ്ടറിന് എത്രയും വേഗം സര്‍ക്കാര്‍ അനുമതി നല്‍കി പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഉടമസ്ഥതയില്‍ ആയതിനാല്‍ എം.എല്‍.എ ഫണ്ടോ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടോ പ്രസ്തുത ബൈലൈന്‍ റോഡ് നവീകരിക്കുന്നതിന് ചെലവഴിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ഇതുവരെ ഈ റോഡ് സംസ്ഥാനത്തിന് കൈമാറി നല്‍കിയിട്ടില്ല. നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍മ്മാണ കരാര്‍ കമ്പനിയായ ശിവാലയയെകൊണ്ട് കുഴിയടപ്പിക്കുകയും താത്കാലികമായി റോഡ് അറ്റകുറ്റപണികള്‍ ചെയ്യിപ്പിക്കുകയും ചെയ്തെങ്കിലും ശാശ്വതമായ പരിഹാരം കാണാന്‍ സാധിക്കാത്തതിനാല്‍ വലിയ ജനകീയ പ്രതിഷേധമാണ് ഇവിടെ ഉണ്ടായത്. റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ എന്‍.കെ അക്ബര്‍എം.എല്‍.എ നാഷണല്‍ ഹൈവേ അതോറിറ്റിയിലും സര്‍ക്കാറിലും നടത്തിയ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഇക്കഴിഞ്ഞ ജൂലൈമാസത്തില്‍ 1.63 കോടി രൂപ സംസ്ഥാന പൊതുമരാമത്ത് (എന്‍.എച്ച്) വിഭാഗത്തിന് അനുവദിച്ച് ഉത്തരവായത്. തുടര്‍ന്ന് ആഗസ്റ്റ് , സെപ്തംബര്‍ മാസങ്ങളില്‍ രണ്ട് തവണ ടെണ്ടര്‍ ക്ഷണിച്ചുവെങ്കിലും ടാറിന്‍റെ വില വര്‍ദ്ധന കാരണം ടെണ്ടര്‍ നടന്നില്ല. . ടാറിന് അധിക തുക അനുവദിക്കുമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈ മാസം 5 ന് വീണ്ടും നടത്തിയ ടെണ്ടറില്‍ രാഘവമേനോന്‍ എന്ന കരാറുകാരന്‍ കരാര്‍ ഏറ്റെടുത്തിട്ടുണ്ട്. മണ്ഡലമാസം ആരംഭിക്കുന്നതോടെ ഗതാഗതം കൂടുതല്‍ പ്രയാസമാകുമെന്നും അടിയന്തിരമായി ടെണ്ടറിന് അനുമതി നല്‍കി പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് പൊതുമരാമത്ത് മന്ത്രിക്കും ചീഫ് എഞ്ചിനീയര്‍ക്കും കത്ത് നല്‍കി.

Jan oushadi

Comments are closed.