mehandi banner desktop
Chavakkad online

നാട്ടിക ടോൾ സമരം; നീതി നിഷേധിച്ചാൽ ടോൾ നിഷേധ സമരം നടത്തും – ടി.എൻ. പ്രതാപൻ

Ft

നാട്ടിക : പണി തീരാത്ത റോഡിന് ഇനിയും ടോൾ പിരിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനമെങ്കിൽ ടോൾ നിഷേധ സമരം നടത്താൻ യുഡിഎഫ് മുന്നിൽ ഉണ്ടാകുമെന്ന് ടി എൻ പ്രതാപൻ. 60% പോലും പണിതീരാത്ത റോഡിന് ടോൾ ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്. കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ മൗനം ഇക്കാര്യത്തിലെ ഒളിച്ചുകളിയാണ് വെളിവാക്കപ്പെടുന്നത്. നാട്ടിക ടോൾ പ്ലാസ വളയൽ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രതാപൻ.

Jan oushadi

സൈൻ ബോർഡുകളും, മറ്റും പ്രദർശിപ്പിക്കാത്ത റോഡിൽ മൂന്നു മാസത്തിനകം 20 മനുഷ്യ ജീവനുകളാണ് പൊലിഞ്ഞുപോയത്. ഇക്കാര്യത്തിൽ സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കാത്ത നിർമ്മാണ കമ്പനിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

100 കോടി രൂപയാണ് ഒരു വർഷം ടോൾ കമ്പനി ജനങ്ങളിൽ നിന്ന് കൊള്ളയടിക്കുന്നത്. സംസ്ഥാന സർക്കാരിനെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ച്

ടോൾ പിരിക്കുന്ന ഈ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു.

യുഡിഎഫ് പ്രവർത്തകർ നാട്ടിക സെൻട്രലിൽ നിന്ന് ജാഥയായാണ് ടോൾ പ്ലാസ വളയാൻ എത്തിയത്.

ടോൾ പ്ലാസ വളയൽ സമരത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ ധർണ്ണയിൽ സമരസമിതി ചെയർമാൻ ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനർ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ. എ. ഹാറൂൺ റഷീദ്, സുനിൽ അന്തിക്കാട്, ടി. എം. നാസർ, ശോഭ സുബിൻ, നൗഷാദ് ആറ്റു പറമ്പത്ത്, വി ആർ വിജയൻ. കെ എഫ് ഡോമിനിക്, സി ജെ പോൾസൺ, സിസി ബാബുരാജ്, പി ഐ ഷൗക്കത്തലി, കെ എസ റഹ്മത്തുള്ള, പി എം ഷെരീഫ്, കെ എ കബീർ, എൻ കെ മുഹമ്മദാലി, സുബൈദ മുഹമ്മദ്, പി വിനു, പി.ബി മൊയ്തു, ഷൈജു സായി റാം, രഞ്ചില ഗിരി, ഷീബ അജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

Comments are closed.