mehandi banner desktop
Chavakkad online

ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന് ആരോപണം; സൗദിയിൽ കൊച്ചന്നൂർ സ്വദേശി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ വധശിക്ഷാ ഭീഷണിയിൽ

Ft

തൃശൂർ: ഉംറ നിർവഹിക്കാനും ജോലി ലഭിക്കാനും അവസരം വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന ആരോപണത്തിൽ മലയാളി യുവാവ് ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ സൗദി അറേബ്യയിൽ വധശിക്ഷാ ഭീഷണി നേരിടുന്നു. തൃശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫും പശ്ചിമ ബംഗാൾ സ്വദേശികളായ ഏഴ് പേരുമാണ് കേസിൽ കുടുങ്ങിയത്.സൗദി അറേബ്യയിൽ വിസിറ്റിങ് വിസയിൽ ജോലി നൽകാമെന്നും ഉംറ നിർവഹിക്കുന്നതിനുള്ള ചെലവുകൾ വഹിക്കാമെന്നും വാഗ്ദാനം ചെയ്താണ് ഇവരെ തട്ടിപ്പിനിരയാക്കിയതെന്നാണ് വിവരം. പലസ്തീനിലെയും സുഡാനിലെയും കുട്ടികൾക്കുള്ള മധുരപലഹാരങ്ങളാണെന്ന് പറഞ്ഞാണ് ഇവരുടെ കൈവശം ലഹരിമരുന്ന് കൊടുത്തയച്ചതെന്നാണ് ആരോപണം.തൃശൂർ കൊച്ചന്നൂർ സ്വദേശിയും മലപ്പുറം സ്വദേശിയുമാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് ഉമർ ഷരീഫിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങൾ സ്ഥിരീകരിച്ച വിവരങ്ങൾ ലഭ്യമല്ല.ജിദ്ദ വിമാനത്താവളത്തിൽ ലഹരിമരുന്നുമായി പിടിയിലായ എട്ടംഗ സംഘം രണ്ടുമാസമായി ജയിലിൽ കഴിയുകയാണ്. കനത്ത പിഴ ചുമത്തുന്നതിനൊപ്പം പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ കേസിൽ കുടുങ്ങിയവരുടെ ബന്ധുക്കൾ കടുത്ത ആശങ്കയിലാണ്.

Jan oushadi

Comments are closed.