ആർ.പി. മൊയ്തുട്ടി അനുസ്മരണം: സംസ്ഥാനതല മത്സരങ്ങൾ സമാപിച്ചു

എടക്കഴിയൂർ: ആർ.പി. ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകൻ ആർ.പി. മൊയ്തുട്ടി ഹാജിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിവിധ സംസ്ഥാനതല മത്സരങ്ങൾ സമാപിച്ചു.ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി നടത്തിയ ‘ബ്രെയിൻസ് 2026’ സംസ്ഥാനതല ക്വിസ് മത്സരത്തിൽ കോഴിക്കോട് എളേറ്റിൽ എം.ജെ.എച്ച്.എസ്. സ്കൂളിലെ അമാൻ ഫയാസ് കെ. ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാലക്കാട് പി.എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീരാഗ് ജി. രണ്ടാം സ്ഥാനവും, കോഴിക്കോട് കരുവംപൊയിൽ ഹയർ സെക്കൻഡറി സ്കൂളിലെ അഹമ്മദ് ഫാസ് മൂന്നാം സ്ഥാനവും നേടി. തൃശ്ശൂർ സെന്റ് അലോഷ്യസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ജെയിൻ ജെ. തേറാട്ടിൽ മത്സരങ്ങൾക്ക് നേതൃത്വം നൽകി.യു.പി. വിഭാഗത്തിനായി സംഘടിപ്പിച്ച ‘ലീഡേഴ്സ് 2026’ പ്രസംഗ മത്സരത്തിൽ വൈലത്തൂർ സെന്റ് ഫ്രാൻസിസ് യു.പി. സ്കൂളിലെ പാർവതി ദിനേഷ് നായർ ഒന്നാം സമ്മാനം നേടി. പൂവത്തൂർ സെന്റ് ആന്റണീസ് യു.പി.എസിലെ മുഹമ്മദ് സുൽത്താൻ പി.എസ്. രണ്ടാം സ്ഥാനവും, കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസിലെ ആത്മിക വി.എസ്. മൂന്നാം സ്ഥാനവും സ്വന്തമാക്കി.എൽ.പി. വിഭാഗത്തിനായി നാല് കാറ്റഗറികളിലായി നടത്തിയ ‘കളേഴ്സ് 2026’ കളറിംഗ് മത്സരത്തിൽ ജന്ന മെഹക്, മിഫ്ര മറിയം, ഷെസാൻ, ബേസിൽ പി. ബാബു എന്നിവർ ഒന്നാം സ്ഥാനവും; ആലം അർഷ്, അൻവിക, എം. യാസീൻ, റിസ മറിയം എന്നിവർ രണ്ടാം സ്ഥാനവും; ഹെൻസ മെഹർ, സൊഹാൽ എസിൻ ഫാരിസ്, ഹിഷാം സൈൻ, ഹിൽവാന ഹുസ്നിയ എന്നിവർ മൂന്നാം സ്ഥാനവും നേടി.ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബിൻസി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ.പി. ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ആർ.പി. സിദ്ദീഖ്, ഡോ. ആർ.പി. അബ്ദുൽ ഹക്കീം, പ്രിൻസിപ്പൽ വി. സജിത്ത്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ഷീൻ, ആർ.പി.എം.എം. യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷബ്ന, ആർ.പി. കിഡ്സ് ഹെഡ്മിസ്ട്രസ് ലക്ഷ്മി, പി.ടി.എ. വൈസ് പ്രസിഡന്റ് റജുല, മദർ പി.ടി.എ. പ്രസിഡന്റ് സുമയ്യ, യു.പി. സ്കൂൾ പി.ടി.എ. പ്രസിഡന്റ് അബ്ദുൽ സലീം റ്റി.എം എന്നിവർ സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോഷി ജോർജ് സ്വാഗതവും ബ്രെയിൻസ് കൺവീനർ പി.കെ. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.




Comments are closed.