mehandi banner desktop
Chavakkad online

നെയ്‌തൽ രണ്ടാം ദിനത്തിന് കവിതയുടെ തുടക്കം

Ft

ചാവക്കാട്: ചാവക്കാട് ഖരാന സംഘടിപ്പിക്കുന്ന നെയ്തൽ 2026 സാംസ്കാരികോത്സവത്തിന്റെ രണ്ടാം ദിനം കവിയരങ്ങോടെ ആരംഭിച്ചു. കവിയും പ്രഭാഷകനും ചിന്തകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി കവിയരങ് ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ കോളേജ് മലയാളം വിഭാഗം അധ്യാപകനും കവിയുമായ ഡോ. ബിജു ബാലകൃഷ്ണൻ കവിത അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു. മലയാളം അധ്യാപകനും സാഹിത്യ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ വി. പി. ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇരുപത്തിയഞ്ചിൽ കൂടുതൽ കവികൾ കവിയരങ്ങിൽ പങ്കെടുത്തു. സാമൂഹികവും സാംസ്കാരികവും വ്യക്തിപരവുമായ അനുഭവങ്ങൾ കവിതകളിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോൾ, കവിയരങ്ങ് വൈവിധ്യമാർന്ന ചിന്തകളുടെ വേദിയായി. ചാവക്കാട് നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. യതീന്ദ്രദാസ്, ഖരാന അംഗം ഹബ്‌റൂഷ് എന്നിവർ സംസാരിച്ചു. ഐക്യകേരളത്തിന്റെ ഏഴു ദശാബ്ദങ്ങളുടെ അഭിലാഷങ്ങളും ചരിത്രവും അനുഭവങ്ങളും അടയാളപ്പെടുത്തുന്ന നെയ്തൽ–2026ന്റെ ഭാഗമായി സാഹിത്യസംഗമങ്ങളും കലാപരിപാടികളും തുടരുന്നു.

Jan oushadi

Comments are closed.