mehandi banner desktop
Chavakkad online

ഐഎൻടിയുസി ചാവക്കാട് മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

Ft

ചാവക്കാട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഐഎൻടിയുസി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ചാവക്കാട് നടന്നു.​ചടങ്ങ് ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം പ്രസിഡന്റ് ടി.പി. ഷൗക്കത്തലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ റീജണൽ പ്രസിഡന്റ് വി.കെ. വിമൽ അനുസ്മരണ പ്രഭാഷണം നടത്തി.​ചടങ്ങിൽ ഭാരവാഹികളായ കെ.കെ. ഹിറോഷ്, കെ.കെ. അലികുഞ്ഞ്, ആർ.എച്ച്. റൗഫ്, അഷറഫ് ബ്ലാങ്ങാട്, മുസ്തഫ മണത്തല, ആർ.എം. അബൂബക്കർ, ആർ.കെ. സാബിർ എന്നിവർ പ്രസംഗിച്ചു.

Jan oushadi

Comments are closed.