mehandi banner desktop
Chavakkad online

ന്യൂ ഫ്രണ്ട്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് (NPL) സീസൺ 3-ന് ആവേശകരമായ തുടക്കം

Ft

ചാവക്കാട് : സൗഹൃദത്തിന്റെയും കായിക ആവേശത്തിന്റെയും പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘NPL സീസൺ 3’-ന്റെ ഉദ്ഘാടന ചടങ്ങ് നടന്നു.ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പ് പ്രസിഡന്റ് ദിപിൻ പറക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി അഷ്‌കർ കിഴകത്തറ സ്വാഗതം ആശംസിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷിബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥികളായി 15-ാം വാർഡ് മെമ്പർ ഷാനിഫ് കിഴക്കത്തറ, 16-ാം വാർഡ് മെമ്പർ ഷൈമജ നസീർ, ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ. ഷഹർബാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ക്ലബ്‌ വൈസ് പ്രസിഡന്റ് അഫ്സൽ മനാഫ് ഏവർക്കും നന്ദി രേഖപ്പെടുത്തി.കായിക വിനോദത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ‘Thoofan the narco hunt’-ന്റെ ഭാഗമായി കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ചടങ്ങിനോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ക്ലാസിന് മുനക്കകടവ് കോസ്റ്റൽ പോലീസ് എസ് ഐ നൗഷാദ് നേതൃത്വം നൽകി. കായിക പ്രേമികളുടെയും നാട്ടുകാരുടെയും വലിയ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി.

Jan oushadi

Comments are closed.