mehandi banner desktop
Chavakkad online

കേരള സ്കൂൾ കായികമേളയിൽ വെങ്കല മെഡൽ നേടിയ മുഹമ്മദ് റയാന് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദരം

Ft

ചാവക്കാട്: കേരള സ്കൂൾ കായികമേളയിൽ 4 × 100 മീറ്റർ റിലേയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ടീമിലെ മുഹമ്മദ് റയാനെ ചാവക്കാട് മണ്ഡലം 9-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. ഷിബു മുഹമ്മദ് റയാനെ പൊന്നാട അണിയിച്ച് ആദരിച്ചു.​ വാർഡ് കൗൺസിലർ ഷെർമിള സത്താർ, മുൻ നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി. സത്താർ, മുൻ കൗൺസിലർ കരിക്കയിൽ സക്കീർ എന്നിവർ പങ്കെടുത്തു.​ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ ജമാൽ താമരത്ത്, എം.എൽ. ജോസഫ്, സുരേഷ് പി.കെ., ബഷീർ ചെല്ലംപറമ്പിൽ, കെ.ജി. സജീഷ്, അനു റാഫി, ടി ദിവ്യ, രാജശ്രീ സോമൻ, നസീർ തുടങ്ങിയ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

Jan oushadi

Comments are closed.