mehandi banner desktop
Chavakkad online

മുസ്‌ലിം യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

Ft

തിരുവത്ര: നവംബർ 6, 7, 8 തീയതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.പുതിയറ സി. എച്ച്. സൗധത്തിൽ നടന്ന പരിപാടിയിൽ മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് എം. എസ്. സ്വാലിഹ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാംപുള്ളി ഉദ്ഘാടനം ചെയ്തു. എം. എസ്. എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ആരിഫ് പാലയൂർ മുഖ്യപ്രഭാഷണം നടത്തി.മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം ട്രഷറർ പി. എ. ഹാഷിം മാലിക്, വൈസ് പ്രസിഡന്റ് ഹുസൈൻ എടയൂർ, എം. എസ്. എഫ്. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സബാഹ് താഴത്ത്, മുനിസിപ്പൽ ഭാരവാഹികളായ തനൂജ ഷാഫി, സലീം ചീനിച്ചുവട്, ഷെരീഫ് പാലയൂർ, ഹക്കീം ചീനിച്ചുവട്, സിയാൻ മാളിയേക്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി എൻ. എസ്. മുസ്തഫ സ്വാഗതവും ട്രഷറർ മാസിന നിഷാദ് നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.