mehandi banner desktop
Chavakkad online

ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Ft

തൃശൂർ : പുഴയ്ക്കലിൽ ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒഡീഷ സ്വദേശികളായ *ശുഭൻദാസ്, കിരൺ ദാസ്* എന്നിവരാണ് മരിച്ചത് മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. പുഴയ്ക്കൽ നെസ്റ്റോ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ മൂന്നുപേരും ബൈക്കിൽ സഞ്ചരിക്കവേ ചാവക്കാട് നിന്നും രോഗിയുമായി വന്ന ആംബുലൻസുമായി കൂട്ടിടിക്കുകയായുരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്‌കൂട്ടർ യാത്രക്കാരായ ശുഭൻദാസ്, കിരൺ ദാസ് എന്നിവർ മരണപ്പെടുകയായിരുന്നു.വെങ്കിടങ്ങ് സ്വദേശി കണ്ണൻ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.

Jan oushadi

Comments are closed.