mehandi banner desktop
Chavakkad online

ഗുരുവായൂർ ക്ഷേത്രത്തിൽ ഓട്ടോമാറ്റഡ് ഫ്ലൈ ഓവർ സമർപ്പിച്ചു

Ft

​ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനുള്ളിൽ പുതുതായി സ്ഥാപിച്ച ഓട്ടോമേറ്റഡ് ഫ്ലൈ ഓവറിന്റെ സമർപ്പണ കർമ്മം നടന്നു. ദേവസ്വം മന്ത്രി ശ്രീ കെ. മുരളീധരൻ ഫ്ലൈ ഓവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.​ദേവസ്വം ചെയർമാൻ ശ്രീ എ.വി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ടി.വി.എസ് (TVS) ഗ്രൂപ്പാണ് ഈ ഓട്ടോമേറ്റഡ് ഫ്ലൈ ഓവർ ക്ഷേത്രത്തിലേക്ക് വഴിപാടായി സമർപ്പിച്ചത്.​ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീമതി എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ഡി.എ.എം. രാധ, മരാമത്ത് ചീഫ് എൻജിനീയർ എം.വി. രാജൻ, എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. അശോക് കുമാർ എന്നിവരും പങ്കെടുത്തു.​കൂടാതെ ടി.വി.എസ് ഗ്രൂപ്പ് സി.ഇ.ഒ. രാധാകൃഷ്ണൻ, സീനിയർ വൈസ് പ്രസിഡന്റ് സേതുരാമൻ, പ്രോജക്ട് എൻജിനീയർ ഗണേഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Jan oushadi

Comments are closed.