പഞ്ചവടി വാ കടപ്പുറം വേല ഭക്തിപൂർവ്വം കൊണ്ടാടി

ചാവക്കാട്: പഞ്ചവടി വാ കടപ്പുറം വേല ഭക്തിപൂർവ്വം കൊണ്ടാടി. അമാവാസി ഉത്സവത്തിന്റെ ഭാഗമായി നടന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ ആനകളും കാവടികളും വിവിധ കലാരൂപങ്ങളും അണിനിരന്നതോടെ ശങ്കരനാരായണ ക്ഷേത്രപരിസരം ജനസാഗരമായി. കൂട്ടിയെഴുന്നള്ളിപ്പില്‍ ക്ഷേത്ര കമ്മിറ്റിയുടെയും തെക്ക്, വടക്ക് ഉത്സവാഘോഷ കമ്മിറ്റികളുടെയും എഴുന്നള്ളിപ്പുകള്‍ അണിനിരന്നു. ഏഴ് ആനകള്‍ കൂട്ടിയെഴുന്നള്ളിപ്പില്‍ പങ്കെടുത്തു. രാവിലെ ക്ഷേത്രം കമ്മിറ്റിയുടെ എഴുന്നളളിപ്പ് അവിയൂര്‍ ചക്കനാത്ത് ഖളൂരിക ദേവീ ക്ഷേത്രത്തില്‍നിന്നും ഉച്ചതിരിഞ്ഞുള്ള എഴുന്നള്ളിപ്പ് പഞ്ചവടി സെന്ററില്‍നിന്നും ആരംഭിച്ചു. ഉത്സവാഘോഷത്തിന്റെ ഭാഗമായി രാവിലെ വിശേഷാല്‍ പൂജകള്‍, രാത്രി നാടകം എന്നിവ ഉണ്ടായി. ക്ഷേത്രം പ്രസിഡന്റ് വിശ്വനാഥന്‍ വാക്കയില്‍, സെക്രട്ടറി വിക്രമന്‍ താമരശ്ശേരി, ട്രഷറര്‍ രാജഗോപാല്‍ വേഴംപറമ്പത്ത്, മറ്റ് ഭാരവാഹികളായ ബാലന്‍ കൊഴപ്പാട്ട്, ദിലീപ്കുമാര്‍ പാലപ്പെട്ടി, വിനയദാസ് താമരശ്ശേരി, ഷനില്‍കുമാര്‍ ചന്തിരുത്തില്‍, മനേഷ് ചന്ദനപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.




Comments are closed.