mehandi banner desktop
Chavakkad online

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണം; കോൺഗ്രസ് ബൂത്ത് സംയുക്ത പൊതുപരിപാടി സംഘടിപ്പിച്ചു

Ft

ചാവക്കാട്: രാജ്യത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് സംജാതമാകുന്നതിന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പൊതുപരിപാടി സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 144, 147 ബൂത്തുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.​തൃശൂർ ജില്ലാ സേവാദൾ സെക്രട്ടറി ജമാൽ താമരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേരള മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ സി.വി. ഉദ്ഘാടനം ചെയ്തു.​ചാവക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. നവാസ് മുഖ്യ പ്രഭാഷണം നടത്തി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും ഗുരുവായൂർ അർബൻ ബാങ്ക് ഡയറക്ടറുമായ കെ.വി. സത്താർ, ഗുരുവായൂർ നിയോജകമണ്ഡലം സാംസ്കാരിക സാഹിതി ചെയർമാൻ ആർ.വി.സി. ബഷീർ, ബൂത്ത് പ്രസിഡന്റ് വി.എസ്. ജോബി എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സദസ്സിന് വിശദീകരണം നൽകി.​ചടങ്ങിൽ ബൂത്ത് വൈസ് പ്രസിഡന്റ് സുരേഷ് പൊന്നരശ്ശേരി സ്വാഗതവും 9-ാം വാർഡ് കൗൺസിലർ ഷർമിള സത്താർ നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.