mehandi banner desktop
Chavakkad online

ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു

Ft

അണ്ടത്തോട്: ഡിസംബർ 13-ന് അണ്ടത്തോട് ഹിറ നഗറിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു. അണ്ടത്തോട് ഹിറ ഹാളിൽ നടന്ന കൺവെൻഷൻ ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപ്പിള്ളി ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് അബ്ദുസ്സമദ് അണ്ടത്തോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബൂബക്കർ കാണക്കോട്, എ.വി. അബ്ദുറസാക്ക്, ലുബ്ന ബക്കർ എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.