mehandi banner desktop
Chavakkad online

ഷാഹുൽ പള്ളത്ത് അനുസ്മരണം സംഘടിപ്പിച്ചു

Ft

മന്നലാംകുന്ന്: കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച ചെയർമാൻ ഷാഹുൽ പള്ളത്തിന്റെ അനുസ്മരണവും വിദ്യാജ്യോതി പുരസ്കാര പ്രഖ്യാപനവും സംഘടിപ്പിച്ചു. മന്ദലംകുന്ന് ഇസ്ലാമിക് സെന്ററിൽ നടന്ന പരിപാടി മുൻ എം.പിയും എ.ഐ.സി.സി സെക്രട്ടറിയുമായ ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.

Jan oushadi

പി.എ. ലിയാകത്തലിഖാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാഹുൽ പള്ളത്തിന്റെ പേരിലുള്ള ‘വിദ്യാജ്യോതി പുരസ്കാരം’ പ്രഖ്യാപിച്ചു. ഡി.സി.സി സെക്രട്ടറി സി.എ. ഗോപപ്രതാപൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിബു, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുബൈദ പാലക്കൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.എ. ഐഷ, സലീം കുന്നമ്പത്ത്, കോൺഗ്രസ് പുന്നയൂർ മണ്ഡലം പ്രസിഡന്റ് കെ.കെ. ഷുക്കൂർ, മത്സ്യത്തൊഴിലാളി എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.എ. ശംസുദ്ദീൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി. മുസ്താക്കലി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ. നസീർ, സി.പി.ഐ.എം പുന്നയൂർ എൽ.സി കമ്മിറ്റി അംഗം വി.കെ. ഇർഷാദ്, പുന്നയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. ഹസ്സൻ, വെൽഫെയർ പാർട്ടി മണ്ഡലം ഭാരവാഹി സൈനുദ്ദീൻ ഫലാഹി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സൈതലവി പടിഞ്ഞാറയിൽ, മൊയ്തീൻ ഷാ പള്ളത്ത്, ടി.കെ. കാദർ, അക്ബർ അകലാട് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

യൂസഫ് തണ്ണിതുറക്കൽ, ഷഹീർ പടിഞ്ഞാറയിൽ, പി.എസ്. ശംറൂദ്, ഷാഹുൽ കറുത്തക്ക, പ്രജോഷ് പ്രതാപൻ, ജിൻഷാദ് അല്ലാമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബിനേഷ് വലിയകത്ത് സ്വാഗതവും സുൽത്താൻ മന്ദലംകുന്ന് നന്ദിയും പറഞ്ഞു.

Comments are closed.