രാജാ സീനിയർ സെക്കന്ററി സ്കൂളിൽ ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു

നെല്ലുവായ്: രാജാ സീനിയർ സെക്കന്ററി സ്കൂളിൽ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കൊച്ചുകൂട്ടുകാരുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ചടങ്ങ് സ്കൂളിൽ ആവേശകരമായി.കെ.ജി. വിദ്യാർത്ഥികളായ ഐദിൻ അബ്ദുല്ല, മുഹമ്മദ് ബിലാൽ എന്നിവർ ചേർന്ന് ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷമീം ബാവ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനേജർ മധുസൂദനൻ തലപ്പിള്ളി കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.ഉദ്ഘാടന ചടങ്ങിനു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെ സർഗ്ഗാത്മകത പ്രകടമാക്കിയ കലാസന്ധ്യക്ക് കെ.ജി. കോർഡിനേറ്റർ കെ.കെ. താഹിറ, അധ്യാപികമാരായ സുമയ്യ സക്കറിയ, ഷിനു ദിലീപ്, ബിന്ദു ബി. നായർ, ഷൈമ ഷാനവാസ്, ശംസിയ ആർ.വി., റംഷീദ പി.ആർ., സുമില എം.വി. എന്നിവർ നേതൃത്വം നൽകി.




Comments are closed.