mehandi banner desktop
Chavakkad online

എം.ഒ. ജോൺ അനുസ്മരണം നടത്തി

Ft

ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് എം.ഒ. ജോണിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.​ചാവക്കാട് വസന്തം കോർണറിൽ നടന്ന ചടങ്ങ് കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറിയും സി.എം.എ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എൻ. സുധീർ അധ്യക്ഷത വഹിച്ചു.​വൈസ് പ്രസിഡന്റ് ആർ.എസ്. ഹമീദ്, സെക്രട്ടറി എ.എസ്. രാജൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ മണിലാൽ, പി.എം. അക്ബർ, വി.കെ.ബി. അഷറഫ്, വനിതാ വിംഗ് ഗുരുവായൂർ മണ്ഡലം ചെയർപേഴ്സൺ കെ.കെ. രാജശ്രീ, സെക്രട്ടറി റസിയ ഷാഹുൽ, രതീ രാജൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ട്രഷറർ കെ.കെ. സേതുമാധവൻ സ്വാഗതവും സെക്രട്ടറി പി.എസ്. അക്ബർ നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.