mehandi banner desktop
Chavakkad online

ദേശീയ യൂത്ത് ഗെയിംസ് പഞ്ചഗുസ്തിയിൽ ചാവക്കാട് രാജ സ്കൂളിന് അഭിമാനനേട്ടം

Ft

ചാവക്കാട്: കൊല്ലം ഇസ്യാൻ സ്‌പോർട്‌സ് സിറ്റി ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന ഏഴാമത് നാഷണൽ യൂത്ത് ഗെയിംസ് 2026 പഞ്ചഗുസ്തി മത്സരത്തിൽ ചാവക്കാട് രാജ സീനിയർ സെക്കൻഡറി സ്കൂളിന് മിന്നും വിജയം. മത്സരത്തിൽ പങ്കെടുത്ത സ്കൂളിലെ ഒൻപത് വിദ്യാർത്ഥികളും മെഡലുകൾ കരസ്ഥമാക്കി നാടിനും വിദ്യാലയത്തിനും അഭിമാനമായി.

Jan oushadi

​ആറ് സ്വർണ്ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം പത്ത് മെഡലുകളാണ് രാജ സ്കൂളിലെ വിദ്യാർത്ഥികൾ സ്വന്തമാക്കിയത്.

ഫാത്തിമത്ത് സൈമ, മിസ്ഹാബ്, ​മിൻഹാൽ, ​മുഹമ്മദ് മുസ്തഫ, ​മുഹമ്മദ് നൗഫൽ, ​മുഹമ്മദ് ഫജർ എന്നീ വിദ്യാർത്ഥികളാണ് സ്വർണ്ണം നേടിയത്. ​ആമിന ജമാലുദ്ദീൻ, റിദ ഫാത്തിമ ജൗഹർ, ​മുഹമ്മദ് ഫജർ എന്നിവർ ​വെള്ളി മെഡൽ നേടി. ​മുഹമ്മദ് ഇഹ്സാൻ ​വെങ്കല മെഡൽ സ്വന്തമാക്കി.

​ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിജയികളെ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും പി.ടി.എയും അഭിനന്ദിച്ചു.

Comments are closed.