mehandi banner desktop
Chavakkad online

വാർഡുകളിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

Ft

ഗുരുവായൂർ: വാർഡുകളിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിക്ക് തുടക്കമായി.ഗുരുവായൂർ നഗരസഭ 39-ാം വാർഡിൽ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, തന്റെ പേരക്കുട്ടിയായ ലഹസാ അനാൻ എന്ന കുരുന്നിന് ആദ്യ തുള്ളിമരുന്ന് നൽകി  ഉദ്ഘാടനം ചെയ്തു. ജെ.എച്ച്.ഐ  അനശ്വര, എം.എൽ.എസ്.പി  പ്രിൻസിമോൾ, ആശാവർക്കർ ശാന്തകുമാരി, അംഗൻവാടി വർക്കർ ശ്രീജ കുമാരി തുടങ്ങിയവർ നേതൃത്വം നൽകി.23-ാം വാർഡിൽ നമ്പർ 71 അംഗൻവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ നൗഷാദ് അഹമ്മു  ഉദ്ഘാടനം ചെയ്തു. അംഗൻവാടി ടീച്ചർ ബിജില, ആശാവർക്കർ സൗമ്യ എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.