mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭ 9-ാം വാർഡിൽ ‘ഐ.സി 100 ചലഞ്ച്’ ജനകീയ ശുചീകരണ ക്യാമ്പയിന് തുടക്കമായി

Ft

ചാവക്കാട്: പുതുയുഗ ശുചിത്വ കേരളത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘നിർമലം’ ക്യാമ്പയിൻ്റെ ആദ്യപടിയായി, മാലിന്യക്കൂമ്പാരമായ പൊതുഇടങ്ങൾ ശുചീകരിച്ച് 100 ദിവസം കൊണ്ട് മനോഹരമായ ഗ്രീൻ പോയിൻ്റുകളാക്കി മാറ്റുന്ന ‘ഐ.സി 100 ചലഞ്ച്’ ജനകീയ ക്യാമ്പയിന് ചാവക്കാട് നഗരസഭ 9-ാം വാർഡിൽ തുടക്കമായി.നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷെർമിള സത്താർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ലയൺസ് ക്ലബ്ബ് ഗുരുവായൂർ ടെമ്പിൾ സിറ്റി ഭാരവാഹികളായ ബോസ് വാഴപ്പുള്ളി, കെ.വി. സത്താർ, ഷെമീർ സെറ്റപ്ന എന്നിവരും ചാവക്കാട് ഗവൺമെൻ്റ് സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

Jan oushadi

Comments are closed.