ഗുരുവായൂരിൽ 28 ദിവസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂർ: 28 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് മുലയൂട്ടുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. ഗുരുവായൂർ കാരയൂർ പട്ടുകുളങ്ങരയിൽ നിതീഷിന്റെ ഭാര്യ ഐശ്വര്യ (31) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ദാരുണമായ സംഭവം. കസേരയിലിരുന്ന് കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വീട്ടുകാരും പരിചരണത്തിനുണ്ടായിരുന്നവരും ചേർന്ന് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ (രാജാ ആശുപത്രി) എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.




Comments are closed.