ദമ്പതികൾ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ

തൃശ്ശൂർ: കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം താമസിക്കുന്ന കാട്ടുതിണ്ടിയിൽ സന്തോഷ് (55), ഭാര്യ ഷിനി (46) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിൻ്റെ അടുക്കളയിൽ രക്തം തളംകെട്ടിക്കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. രണ്ട് പേരുടെയും ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ട്.വിവരമറിഞ്ഞ് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകളും അന്വേഷണവും ആരംഭിച്ചു. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.




Comments are closed.