ഗുരുവായൂർ ദേവസ്വം കലണ്ടർ 2027 പുറത്തിറങ്ങി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷ ദിനങ്ങളും ഉൽസവാദി ചടങ്ങുകളും ആധികാരികമായും സമഗ്രമായും ഉൾപ്പെടുത്തിയ 2027 വർഷത്തെ കലണ്ടർ ഗുരുവായൂർ ദേവസ്വം പുറത്തിറക്കി. ക്ഷേത്രം സോപാന പടിയിൽ ശ്രീഗുരുവായൂരപ്പന് ആദ്യ കലണ്ടർ സമർപ്പിച്ച ശേഷമായിരുന്നു പ്രകാശന ചടങ്ങ്.

കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന് നൽകിയാണ് കലണ്ടറിൻ്റെ പ്രകാശനം നിർവ്വഹിച്ചത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ. നമ്പൂതിരിപ്പാട്, എം.യു ഷിനിജ, പി. എ. അഭിലാഷ്, പ്രസിദ്ധീകരണ വിഭാഗം മാനേജർ കെ.ജി. സുരേഷ് കുമാർ, കലാനിലയം സുപ്രണ്ട് ഡോ. മുരളി പുറനാട്ടുകര എന്നിവർ സന്നിഹിതരായി. ജിഎസ്ടി ഉൾപ്പെടെ 60 രൂപയാണ് കലണ്ടറിൻ്റെ വില. കിഴക്കേ നടയിലുള്ള ദേവസ്വം ബുക്ക്സ്റ്റാളിൽ നിന്ന് കലണ്ടർ ലഭിക്കും.



Comments are closed.