mehandi new

നഗരസഭയുടെ ”കോഴിയും കൂടും” വിതരണോദ്ഘാടനം നാളെ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

kepko-poultry-300x169ചാവക്കാട്:  നഗരസഭ കെപ്‌കോയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘നഗരപ്രിയ’ പദ്ധതി പ്രകാരം 1001 കുടുംബങ്ങള്‍ക്കുളള കോഴിയും കൂടും വിതരണോദ്ഘാടനം  ശനിയാഴ്ച നടക്കും. രാവിലെ 10ന്  പുത്തന്‍കടപ്പുറം ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളില്‍ കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. അന്നേദിവസം 1,2,3,4,28,29,30,31,32 എന്നീ വാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്ക് രാവിലെ 10  മുതല്‍ ഒരു മണി വരേയും 18,19,20,22,23,24,25,26,27 എന്നീ വാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്ക് ഉച്ചക്ക് ശേഷം മൂന്നു മുതല്‍ അഞ്ച് വരെയും കോഴിയും കൂടും  വിതരണം ചെയ്യും. 13ന് രാവിലെ 10 മുതല്‍ ഒരു മണി വരെ 5,6,7,8,9,10,11 വാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്കും 12,13,14,15,16,17,21 എന്നീ വാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്ക്  ഉച്ചക്ക് മൂന്നു  മുതല്‍ അഞ്ച്  വരെയും പാലയൂര്‍ പളളി സ്‌കൂള്‍ പരിസരത്ത് വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ നഗരസഭയില്‍ കോഴിയും കൂടും പദ്ധതിയ്ക്കായി പണം ഒടുക്കിയതിന്റെ രസീതുമായി ഹാജരാകണം. നഗരസഭയുടെ പുതിയ കൌണ്‍സിലിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് കോഴിയും കൂടും പദ്ധതി നടപ്പിലാക്കുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.