mehandi new

റോഡിനു കുറുകെ പണിത കാന തകർന്നു  ചരക്ക് ലോറി കുഴിയിൽ വീണു – ചാവക്കാട് നഗരത്തിൽ വൻ ഗതാഗത കുരുക്ക്

fairy tale

ചാവക്കാട് : ചാവക്കാട് നഗരത്തിൽ ദിവസങ്ങൾക്ക് മുൻപ് പണി പൂർത്തീകരിച്ച കാന തകർന്നു   ചരക്ക് ലോറി അപകടത്തിൽ പെട്ടു. തെക്കേ ബൈപാസ് ജംഗ്ഷനിൽ ചേറ്റുവ റോഡിൽ റോഡിന് കുറുകെ പണിത കാന നിർമ്മാണം പൂർത്തീകരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സ്‌ലാബുകൾ തകർന്നിരുന്നു. ഇന്ന് രാത്രി 9 മണിയോടെയാണ് സ്‌ലാബ് പൂർണ്ണമായും തകർന്ന് ലോറിയുടെ പിൻ ചക്രം കാനയിൽ വീണു അപകടം സംഭവിച്ചത്. ഞായറാഴ്ച കാനയുടെ സ്‌ലാബുകളിൽ ചിലത് തകർന്നിരുന്നു. മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്യുകയും നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി യു ഡി എഫ് പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. മുന്നറിയിപ്പ് ബോർഡ് പോലും വെക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു.

planet fashion

ടൈൽ പതിക്കാനുള്ള സിമെന്റ് പാക്കുകളുമായി തമിഴ്നാട്ടിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ചാവക്കാട് ചേറ്റുവ റോഡിൽ മണിക്കൂറുകളോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

Comments are closed.