ഫെബ്രുവരി 8, 9 തീയതികളിൽ തൃശൂരിൽ നടക്കുന്ന ആർ ജെ വർക്ക്ഷോപ്പിൽ ഏതാനും സീറ്റുകൾ ഒഴിവ്
തൃശൂർ : മൈ റേഡിയോ 90 എഫ്എം, സെവൻ ക്ലോഡ്സ് സ്റ്റുഡിയോയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ആർജെ വർക്ക്ഷോപ്പിൽ ഏതാനും സീറ്റുകൾ ഒഴിവുള്ളതായി സംഘാടകർ അറിയിച്ചു. ഫെബ്രുവരി 8, 9 തിയതികളിലായി തൃശൂർ എം ജി റോഡിലുള്ള സെൻ്റർപോയിൻ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സെവൻ ക്ലൗഡ്സ് സ്റ്റുഡിയോസിൽ വെച്ചാണ് പരിശീലന കളരി നടക്കുന്നത്. രാവിലെ 9-30 മുതൽ വൈകുന്നേരം 4-30 വരെയായിരിക്കും സമയം.
റേഡിയോ ജോക്കി (ആർ ജെ), അവതാരക ( ആങ്കറിങ് ), സ്പീക്കർ (ഫലപ്രദമായി സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കുക) എന്നിവയിൽ പ്രഗത്ഭരായവരുടെ നേതൃത്വത്തിൽ പരിശീലനം.
വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും മൈ റേഡിയോ 90 എഫ്എമ്മിൽ സോളോ ഷോ അവസരവും ലഭിക്കും. പ്രായ പരിധിയില്ല. രെജിസ്റ്ററേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 8129184717
Comments are closed.