mehandi new

പാലപ്പെട്ടിയിൽ തിരയിൽപ്പെട്ടു മത്‍സ്യബന്ധന തോണി തകർന്നു

fairy tale

പാലപ്പെട്ടി : കടലിൽ മീൻ പിടിക്കുന്നതിനിടെ തിരയിൽപ്പെട്ടു തോണി തകർന്നു. പാലപ്പെട്ടി തെക്കൻ കബീറിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർന്നത്. കബീറും സുഹൃത്തുക്കളും ചേർന്നു കടലിന്റെ കരഭാഗത്തായി മീൻപിടിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ വലിയതിരമാലയിൽ തോണി അകപ്പെടുകയായിരുന്നു. തിരയുടെ  ശക്തിയിൽ തോണി കരയിലേക്ക് പതിച്ചു. തോണിയിലുണ്ടായിരുന്നവർ കടലിലേക്ക് ചാടി  നീന്തി രക്ഷപ്പെട്ടു. ആർക്കും കാര്യമായ പരിക്കുകളില്ല.  കടലിൽനിന്ന് കരയിൽ ഇടിച്ചതുമൂലം തോണി ഉപയോഗിക്കാനാവാത്തവിധം പലഭാഗത്തായി വലിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.

Ma care dec ad

Comments are closed.