mehandi new

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

ഗുരുവായൂർ: താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്റർ, ഡോക്ടർ റാണി മേനോൻ മാക്സ് വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച്  സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹൃ പ്രവർത്തകനുമായ  സുജിത് അയിനിപ്പുള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാളും മാനേജിഗ് ട്രസ്റ്റിയുമായ ഫാരിദ ഹംസ അധ്യക്ഷത വഹിച്ചു.

planet fashion

പാവറട്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ പ്രതിനിധി മുഹമ്മദ്‌ ഷെഫീഖ് മരുതയൂർ മുഖ്യാതിഥിയായി പങ്കെടുത്തു. ഗുരുവായൂർ കരുണ ചെയർമാൻ കെ.ബി. സുരേഷ്, ട്രസ്റ്റി ബോർഡ് മെമ്പർമാരായ ഇന്ദിരാ സോമസുന്ദരൻ, ലിഷ കൃഷ്ണകുമാർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു സംസാരിച്ചു. ഡോക്ടർ റാണിമേനോൻ മാക്സ് വിഷൻ ഹോസ്പിറ്റലിലെ ഒപ്താമോളജിസ്റ്റ് നജ്മ കബീർ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ഡോക്ടർ റാണി വിഷൻ ഹോസ്പിറ്റൽ പി ആർ ഒ സുജിത്ത്, ഒപ്റ്റോമെട്രിസ്റ്റ് സഫ്ന, ഷിജ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

സ്റ്റാഫ് അംഗങ്ങൾ ആയ ജിൻസി, അനീഷ, നിഷിദ, വിചിത്ര, ബീന, റോസ്മിൻ,  സീനത്ത് റഷീദ്, രക്ഷിതാക്കൾ, തദ്ദേശവാസികൾ ഉൾപ്പെടെ 150 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു നേത്ര പരിശോധനകൾ നടത്തി. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ദീപി ദേവസ്സി സ്വാഗതവും നിഷിത ഹലിം നന്ദിയും പറഞ്ഞു.

Jan oushadi muthuvatur

Comments are closed.