സൗജന്യ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പാലയൂർ : പാലയൂർ സെന്റ്. തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ കത്തോലിക്കാ കോൺഗ്രസ് പാലയൂരിന്റെ നേതൃത്വത്തിൽ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പുo ജനറൽ ബോഡി ചെക്കപ്പും നടത്തി. പാലയൂർ തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഫാ. ഡോ. ഡേവീസ് കണ്ണമ്പുഴ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സഹ വികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, പ്രസിഡന്റ് സി. ഡി. ലോറൻസ്, മാനേജിങ്ങ് ട്രസ്റ്റി സേവിയർ വാകയിൽ എന്നിവർ പ്രസംഗിച്ചു. തോമസ് വാകയിൽ, പോൾസൻ മേലിട്ട്, സ്മിത തോമസ്, ജോയ്സി ആന്റണി, ലിറ്റി ജേക്കബ്, ലീന തോമസ്, മേഴ്സി ജോൺസൻ, ഷാജ സജീവ്, കെ.ജെ യേശുദാസ്, സി.ഡി. ഫ്രാൻസിസ്, സി.എഫ് ചാക്കോ എന്നിവർ നേതൃത്വo നൽകി.

Comments are closed.