mehandi new

ഗുരുവായൂർ ക്ലാപ്‌സ് എഡ്യൂക്കേഷൻ സെന്ററിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു

fairy tale

ഗുരുവായൂർ : ക്ലാപ്‌സ് എഡ്യൂക്കേഷൻ സെന്ററിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. എഴുത്തുകാരനും അധ്യാപകനുമായ   സോമൻ ചെമ്പ്രേത്ത് ഉദ്ഘാടനം ചെയ്തു.   മോണ്ടിസോറി ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പഞ്ചേന്ദ്രിയ അനുഭവങ്ങളിലൂടെ വികസിപ്പിച്ചെടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി. ഇതിന് അധ്യാപകരെ പ്രാപ്തരാക്കുന്ന ഉപകരണങ്ങളാണ് മോണ്ടി സോറി ലാബിലുള്ളത്. ഇന്റർനാഷ്ണൽ മോണ്ടിസോറി ടി.ടി.സി  കോഴ്‌സ് പൂർത്തീകരിച്ച 20 പേരാണ് ബിരുദം സ്വീകരിച്ചത്.

planet fashion

പ്രിൻസിപ്പാൾ സ്മിത സോബി അധ്യക്ഷത വഹിച്ചു. അധ്യാപകരായ സബിത മനോജ്, എം. എച്ച് അസ്മാബി, കെ എസ് ഷാദിയ തുടങ്ങിയവർ സംസാരിച്ചു. കേരള എഡ്യൂക്കേഷൻ കൗൺസിലിന് കീഴിൽ തെക്കേനടയിലെ മഹാരാജ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ക്ലാപ്‌സ് എഡ്യൂക്കേഷൻ സെന്ററിൽ നിന്ന് കഴിഞ്ഞ 15 വർഷത്തിനിടയിൽ 425ഓളം പേരാണ് ബിരുധം നേടിയത്. സ്വദേശത്തും വിദേശത്തും നിരവധി ജോലി സാധ്യത ഉറപ്പ് നൽകി പ്രഗത്ഭരായ അധ്യാപകരാണ് ക്ലാസ്സുകൾ നയിക്കുന്നത്. പ്രായപരിധിയില്ലാതെ വിദേശത്തുള്ളവർക്ക് ഓൺലൈൻ ആയി പഠിക്കാനും പരീക്ഷയെഴുതാനും അവസരമുണ്ട്. സ്വദേശത്തുള്ളവർക്ക് ഓൺലൈൻ ഓഫ് ലൈൻ സൗകര്യവുമുണ്ട്. കൂടാതെ സ്‌പോക്കൺ ഇംഗ്ലീഷ്, പേഴ്‌സനാലിറ്റി ഡവലപ്പ്‌മെന്റ്, ഇന്റർവ്യൂ സ്‌കിൽ, പാവനിർമ്മാണം എന്നിവയിലും വിദഗ്ദ്ധ പരിശീലനം നൽകുന്നുണ്ട്.  ഫോൺ 90 61 10 81 21

Comments are closed.