mehandi new

കടപ്പുറം നോളി റോഡിൽ വീട് കത്തിനശിച്ചു

fairy tale

കടപ്പുറം :  കടപ്പുറം നോളി റോഡിൽ വീടിന് തീപിടിച്ചു  പൂർണമായി കത്തി നശിച്ചു. നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മറ്റു വീടുകളിലേക്ക് തീ പടർന്നില്ല. ഇന്നു വൈകിട്ട് നാലു  മണിയോടെയായിരുന്നു സംഭവം.  റോഡിലെ ചപ്പുചവറുകൾക്ക് തീപിടിച്ച് ശക്തമായ കാറ്റിൽ വീടിനു തീ പിടിക്കുകയായിരുന്നുവെന്നാണ് നിഗമനം. 

planet fashion

പുതുവീട്ടിൽ ഹസൈനാരിന്റെ വീടാണ് കത്തി നശിച്ചത്. വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നില്ല. ഗുരുവായൂരിൽ നിന്നും കുന്നംകുളത്തു നിന്നുമെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ  തീ അണച്ചു.

Comments are closed.