കളക്ടറുമായി ഇത്തിരി നേരം, ഒത്തിരി കാര്യങ്ങൾ

വടക്കേക്കാട്: വടക്കേക്കാട് ഐ.സി.എ സ്കൂളിലെ വിദ്യാർഥികൾ തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം വിദ്യാർഥികളാണ് ജില്ലാ കളക്ടറുടെ ചേംബറിൽ എത്തിയത്.വിദ്യാർഥികളുമായി ഏറെ സൗഹൃദപരമായി സംവദിച്ച കളക്ടർ, അവരുടെ വിവിധ ചോദ്യങ്ങൾക്ക് സരസമായും വിജ്ഞാനപ്രദമായും മറുപടി നൽകി. പഠനം, ശാസ്ത്രവിഷയങ്ങൾ, നേതൃത്വപാടവം, സിവിൽ സർവീസ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും വിദ്യാർഥികളുമായി വിശദമായി ചർച്ച നടത്തി. സിവിൽ സർവീസിനെക്കുറിച്ചുള്ള വിദ്യാർഥികളുടെ താൽപര്യം വളർത്തുന്നതിനും ലക്ഷ്യബോധത്തോടെ മുന്നേറുന്നതിനും ആവശ്യമായ നിർദേശങ്ങളും കളക്ടർ നൽകി.വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്നതിൻ്റെ ഭാഗമായി ക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ സമൂഹത്തിന് മാതൃകയാകണമെന്ന നിർദേശവും കളക്ടർ മുന്നോട്ടുവച്ചു.കൂടാതെ, ജില്ലാ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി പ്രത്യേക ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ദുരന്തസാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും സുരക്ഷാ നടപടികളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി.സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ റഷീദ്, അധ്യാപകരായ സെയ്ത് ഉദുമാൻ, ബീന, ഫർഹാൻ എന്നിവർ വിദ്യാർഥികളെ അനുഗമിച്ചു.




Comments are closed.