mehandi banner desktop
Chavakkad online

അണ്ടത്തോട് പെരിയമ്പലം 310 ബീച്ചിൽ  അനധികൃത കടൽഭിത്തി നിർമ്മാണവും കയ്യേറ്റവും: എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

Ft

പുന്നയൂർക്കുളം : പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട് പെരിയമ്പലം 310 ബീച്ചിൽ നടത്തുന്ന അനധികൃത നിർമ്മാണങ്ങളിലും കടൽത്തീരം കയ്യേറുന്നതിലും പ്രതിഷേധിച്ച് എസ്.ഡി.പി.ഐയുടെ നേതൃത്വത്തിൽ  പ്രതിഷേധ സമരം സംഘടിപ്പിച്ചു.​സർക്കാരിന്റെയോ തീരദേശ പരിപാലന അതോറിറ്റിയുടെയോ പഞ്ചായത്ത് അധികൃതരുടെയോ യാതൊരുവിധ അനുമതിയും (Sanction) ഇല്ലാതെ,  സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി കടൽഭിത്തി നിർമ്മിച്ച നടപടി അതീവ ഗൗരവത്തോടെ കാണണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. തീരദേശ മേഖലയിലെ പരിസ്ഥിതിക്കും പൊതുജന സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിലാണ് അനധികൃത കെട്ടിടങ്ങൾക്ക് പ്രൊട്ടക്ഷൻ തീർക്കാൻ സ്വകാര്യ വ്യക്തി കടൽത്തീരത്ത് സ്വന്ത നിലയിൽ കടൽഭിത്തി നിർമ്മിച്ചിരിക്കുന്നത്.​മാസങ്ങൾക്ക് മുൻപ് കടൽത്തീരത്ത് നിർമ്മിച്ച അനധികൃത കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പുന്നയൂർക്കുളം പഞ്ചായത്ത് അധികൃതർ നോട്ടിസ് അയച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാമതും നോട്ടിസ് അയച്ചിട്ടും, ഇതൊന്നും വകവെക്കാതെ പുതിയ കെട്ടിടങ്ങൾ വീണ്ടും ഉയരുകയാണ്.​സമാനമായ രീതിയിൽ മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് അനധികൃതമായി കള്ള് ഷാപ്പ് ആരംഭിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അത് അടച്ചുപൂട്ടിക്കുകയായിരുന്നു. അതേ വ്യക്തിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ  വീണ്ടും നിയമലംഘനങ്ങൾ തകൃതിയായി നടക്കുന്നത്.​ഭരണാധികാരികളെയും നിയമങ്ങളെയും വെല്ലുവിളിക്കുന്ന മദ്യ മാഫിയ-കോർപ്പറേറ്റ് സംഘങ്ങളെ നിലയ്ക്കുനിർത്താൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് എസ്.ഡി.പി.ഐ നേതാക്കൾ മുന്നറിയിപ്പ് നൽകി.എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി സക്കറിയ പൂക്കാട്ട്, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുബൈർ നിക്കൽ, അണ്ടത്തോട് ബ്രാഞ്ച് പ്രസിഡന്റ് മുനീർ പെരിയമ്പലം, അയ്യൂബ് പെരിയമ്പലം, ഷമീർ, മുസ്തഫ, ബാബു തുടങ്ങിയവർ പങ്കെടുത്തു.എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി സക്കറിയ പൂക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബൈർ നിക്കൽ അധ്യക്ഷത വഹിച്ചു. അയ്യൂബ് പെരിയമ്പലം, ഷമീർ, മുസ്തഫ, ബാബു തുടങ്ങിയവർ സംസാരിച്ചു. അണ്ടത്തോട് ബ്രാഞ്ച് പ്രസിഡന്റ് മുനീർ പെരിയമ്പലം നന്ദി പറഞ്ഞു.

Jan oushadi

Comments are closed.