mehandi new

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു

fairy tale

planet fashion

അകലാട് : ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. അകലാട് കാട്ടിലെ പള്ളിക്ക് കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ കരുമത്തിപ്പറമ്പിൽ അബ്ദുള്ള കുട്ടി മകൻ വട്ടംപറമ്പിൽ ഹമീദ് (62)ആണ് മരിച്ചത്
ഇന്നലെ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം.

കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഖത്തറിൽ പ്രവാസിയായ ഹമീദ് ഇൻഡസ്ട്രിയൽ ഏരിയയിലുള്ള അൽബൈദ ട്രേഡിങ്ങ് സർവീസ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

മാതാവ്: പരേതയായ ചെക്കായി.
ഭാര്യ: ഷാഹിദ.
മക്കൾ: അർഷ, അസ്ന, അനസ്.
മരുമക്കൾ: അബ്ബാസ്, ബാദുഷ.
മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നു.

Macare 25 mar

Comments are closed.