mehandi new

ചാവക്കാട് സ്വദേശിയെ കുവൈറ്റിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

fairy tale

ചാവക്കാട് : അടുത്ത ദിവസം നാട്ടിലേക്ക് വരാൻ തയ്യാറായി നിന്നിരുന്ന പ്രവാസിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
ഒരുമനയൂര്‍ തൈകടവ് പരേതനായ ജമാലി അബു മകന്‍ ജമാലി ബഷീര്‍ (59) ആണ് മരിച്ചത്.

planet fashion

ഇന്ന് രാവിലെ കുവൈറ്റിലെ ചിന്താസ് എന്നസ്ഥലത്തെ താമസിക്കുന്ന മുറിയിലാണ് ജമാലി ബഷീറിനെ മരിച്ച നിലയില്‍ കണ്ടത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
ഹൃദയസംബന്ധമായ അസുഖം മൂലം ബഷീര്‍ ചികിത്‌സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

എ സി റിപ്പയറിങ്ങ് സ്ഥാപനത്തിലെ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്ന ബഷീർ ഈ മാസം പതിനെട്ടാം തിയതി നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. യാത്രയുടെ ഭാഗമായി ലഗേജുകളല്ലൊം തയ്യാറാക്കിയിരുന്നു.
ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം ആറുമണിക്ക് ഭാര്യയുമായി സംസാരിച്ചതായി പറയുന്നു.

ബഷീര്‍ റൂമില്‍ നിന്നും പുറത്തു വരാത്തതിനാല്‍ സമീപത്തെ മുറിയില്‍ താമസിക്കുന്ന മലയാളി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.
ഉടനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം നാളെ  രാത്രി കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുവരും.
വ്യാഴാഴ്ച തൈകടവ് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

മാതാവ് : നഫീസ. ഭാര്യ : ഹസീന.
മക്കള്‍: ഷാനിബ, ഷഹദ്, ഹിബ.

Jan oushadi muthuvatur

Comments are closed.