mehandi banner desktop
Chavakkad online

വടക്കേക്കാട് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Ft

വടക്കേക്കാട് : കെട്ടുങ്ങൽപീടികക്ക് കിഴക്ക് കാർത്തിപുള്ളി കുളത്തിൽ  വിദ്യാർത്ഥി മുങ്ങി മരിച്ചു.  വടക്കേ പുന്നയൂരിൽ താമസിക്കുന്ന കൊന്നാമാക്കൽ സുലൈമാൻകുട്ടി മകൻ മുഹമ്മദ് ഫർഹാൻ ( 13 ) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് നാലരയോടെ കൂട്ടുകാരുമൊത്ത്  കുളിക്കാനായി പോയിരുന്നു. ആദ്യം കുളത്തിലേക്ക് ചാടിയ മുഹമ്മദ് ഫർഹാൻ കുളത്തിൽ നിന്നുംതിരികെ പൊങ്ങിവരാത്തതിനെ തുടർന്ന് കൂട്ടുകാർ നാട്ടുകാരെ വിവരം അറിയിച്ചു. ഗുരുവായൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർ കുട്ടിയെ കുളത്തിൽ നിന്നും എടുത്ത്  കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Jan oushadi

തൊഴിയൂർ റഹ്മത്ത് സ്കൂൾ വിദ്യാർഥിയാണ് ഫർഹാൻ. ഷഹാനയാണ് മാതാവ്. ഫറാസ്, ഫർസാന എന്നിവർ സഹോദരങ്ങളാണ്.

Comments are closed.