mehandi banner desktop
Chavakkad online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് പാവറട്ടി പോലീസിന്റെ പിടിയിൽ

Ft

പാവറട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് പുത്തൂർ ആലിൻതറ കിഴക്കേ പുനത്തിൽ വീട്ടിൽ സാബിത്ത് (28) ആണ് പാവറട്ടി പോലീസിന്റെ പിടിയിലായത്.

Jan oushadi

2026 മാർച്ച് മുതൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ കൈവശപ്പെടുത്തി ഇന്റർനെറ്റ് വഴി പ്രചരിപ്പിച്ചു എന്നാണ് കേസ്. പരാതിയെ തുടർന്ന് പാവറട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാവറട്ടി ഇൻസ്പെക്ടർ ശശികുമാർ, എസ്.ഐ എം. മഹേഷ്കുമാർ, എ.എസ്.ഐ ഷൗജത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഹരി, വിനീത്, ജിൻസി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Comments are closed.