
പെരിങ്ങോട്ടുകര: എം ആർ റോഡിനു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞാണി കനാൽ പാലം കാളിപറമ്പിൽ ശങ്കരനാരായണൻ മകൻ സുരേഷ് (55)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ തൃശൂർ ഗവ.മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ : പ്രേമ. മക്കൾ : സുഷിൽ, സോനാലി. മരുമക്കൾ : അനുദർശ്, വർണ്ണ.

Comments are closed.