mehandi new

ഒരുമനയൂർ മാങ്ങോട്ട് സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

fairy tale

ഒരുമനയൂർ : ഒരുമനയൂർ മാങ്ങോട്ട് എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിടം നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.  എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിന്റെ നൂറ്റി നാൽപ്പതി രണ്ടാം വാർഷികാഘോഷവും അദ്ധ്യാപക രക്ഷകർതൃസമിതിയോഗവും നടന്നു ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്, മുൻ എം.എൽ.എ കെ. വി. അബ്ദുൽ ഖാദർ എന്നിവർ മുഖ്യാതിഥികളായി. 3500 സ്‌ക്വയര്‍ ഫീറ്റിൽ സ്മാർട്ട് ക്ലാസ് ഉൾപ്പെടെ അഞ്ചു ക്ലാസ് റൂമുകൾ ഉൾപ്പെടുന്ന പുതിയകെട്ടിടം കെ ഇ ആർ മാനദണ്ഡം പാലിച്ച് നിർമിച്ചിട്ടുള്ളതാണ്. 

planet fashion

സ്കൂൾ മാനേജർ അഡ്വ. രാമകൃഷ്ണ മേനോൻ പുതിയ കെട്ടിടത്തിന്റെ താക്കോൽ ഹെഡ്മിസ്ട്രസ് ഇ.ടി. ഷിനി ഫ്ലവറിന് കൈമാറി. വിവിധ മേഖലകളിൽ മികവ് നേടിയ പൂർവവിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.

Pharmacy wanted Chavakkad

Comments are closed.